പന്നൂര്: രാസലഹരി എന്ന മഹാവിപത്തിനെ രാജ്യത്തുനിന്നു തുടച്ചുനീക്കണമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. പന്നൂര് നവജ്യോതി ലൈബ്രറി, സൗഹൃദം, വീബവണ്, നന്മ, കുറ്റിച്ചിറ റെസിഡന്റ്സ് അസോസിയേഷനുകളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ലഹരിവിരുദ്ധ സെമിനാറും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയര്മാന് പി.എസ്. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബര്‍ മനോജ് കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സ് ജോണ്‍ ലഹരിവിരുദ്ധ സന്ദേശം നല്കി.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി സുകുമാരന്‍, പഞ്ചായത്ത് മെംബര്‍മാരായ ജെസി സണ്ണി, ഷീജ ജെനീഷ്, ടി.യു. ഫ്രാന്‍സിസ്, ജോസ്മി സോജന്, റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ രാജു എം. കുഞ്ചാക്കോ, പി.ടി. സണ്ണി, മഞ്ജു സാജന്, ടി.എം. രാജു, ബെന്‍സി തോമസ്, ബ്രജിറ്റ് ജോണ്‍, ജോയി തോമസ്, അഡ്വ. ജി. പ്രേംനാഥ് എന്നിവര്‍ പ്രസംഗിച്ചു.
വനിതാ എഎസ്ഐ പ്രിയ മധുസൂദനന് സെമിനാര്‍ നയിച്ചു. തുടര്‍ന്നു നടന്ന റാലി വനിതാ എഎസ്ഐ ടി. ശ്രീലത ഫ്ളാഗ് ഓഫ് ചെയ്തു.